Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dog Shelte

Thrissur

ഡോഗ് ​ഷെ​ല്‍​ട്ടറി​നാ​യി ക​ണ്ടെ​ത്തി​യ ഭൂ​മി​യി​ല്‍ വെ​ള്ളംക​യ​റി

ക​രു​വ​ന്നൂ​ര്‍: ഡോ​ഗ് ഷെ​ല്‍​ട്ടര്‍ നി​ര്‍​മി​ക്കാ​ന്‍ ഇ​രി​ങ്ങാ​ല​ക്കു​ട ന​ഗ​ര​സ​ഭ ക​ണ്ടെ​ത്തി​യ ഭൂ​മി​യി​ല്‍ വെ​ള്ളം ക​യ​റി​യ​തോ​ടെ പ​ദ്ധ​തി​ക്കെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. മൂ​ര്‍​ക്ക​നാ​ട് വ​ള്ളി​ക്കാ​ഞ്ഞി​രം ഭാ​ഗ​ത്ത് ഷെ​ല്‍​റ്റ​ര്‍ നി​ര്‍​മാ​ണ​ത്തി​നാ​യി ക​ണ്ടെ​ത്തി​യ സ്ഥ​ല​ത്ത് തു​ട​ര്‍​ച്ച​യാ​യ മ​ഴ​യെ തു​ട​ര്‍​ന്ന് വെ​ള്ളം ക​യ​റി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നാ​ട്ടു​കാ​ര്‍ വീ​ണ്ടും പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

ത​ണ്ണീ​ര്‍​ത്ത​ട​വും ജ​ന​വാ​സ മേ​ഖ​ല​യു​മാ​യ ഇ​വി​ടെ ഡോ​ഗ് ഷെ​ല്‍​റ്റ​ര്‍ നി​ര്‍​മി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ല്‍ നി​ന്ന് ന​ഗ​ര​സ​ഭ പി​ന്മാ​റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ജ​ന​കീ​യ സ​മ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ദേ​ശ​ത്ത് ധ​ര്‍​ണ ന​ട​ത്തി. ഇ​രി​ങ്ങാ​ല​ക്കു​ട ന​ഗ​ര​സ​ഭ​യി​ലെ ഒ​ന്നാം വാ​ര്‍​ഡാ​യ മൂ​ര്‍​ക്ക​നാ​ട് വ​ള്ളി​ക്കാ​ഞ്ഞി​രം ഭാ​ഗ​ത്ത് സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ 40 സെ​ന്‍റ് ഭൂ​മി​യാ​ണ് ഡോ​ഗ് ഷെ​ല്‍​ട്ടര്‍ നി​ര്‍​മി​ക്കു​ന്ന​തി​നാ​യി ന​ഗ​ര​സ​ഭ ഏ​റ്റെ​ടു​ത്ത​ത്. ഭൂ​മി ഏ​റ്റെ​ടു​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ടം മു​ത​ല്‍ത​ന്നെ പ്ര​ദേ​ശ​വാ​സി​ക​ള്‍ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തു​ണ്ട്.

ജ​ന​വാ​സ മേ​ഖ​ല​യി​ലെ ത​ണ്ണീ​ര്‍​ത്ത​ട​ത്തി​ല്‍ ഷെ​ല്‍​റ്റ​ര്‍ നി​ര്‍​മി​ക്കു​ന്ന​ത് പ്ര​ദേ​ശ​ത്തെ പാ​രി​സ്ഥി​തി​ക പ്ര​ശ്‌​ന​ങ്ങ​ള്‍​ക്കും വെ​ള്ള​ക്കെ​ട്ടി​നും കാ​ര​ണ​മാ​കു​മെ​ന്ന ആ​ശ​ങ്ക​യാ​ണ് നാ​ട്ടു​കാ​ര്‍ ഉ​യ​ര്‍​ത്തു​ന്ന​ത്. പ​ദ്ധ​തി​യെ ആ​ദ്യം അ​നു​കൂ​ലി​ച്ചി​രു​ന്ന എ​ല്‍​ഡി​എ​ഫും പി​ന്നീ​ട് ത​ണ്ണീ​ര്‍​ത്ത​ട​മാ​യ പ്ര​ദേ​ശ​ത്ത് ഷെ​ല്‍​റ്റ​ര്‍ നി​ര്‍​മി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തെ എ​തി​ര്‍​ത്ത് രം​ഗ​ത്തെ​ത്തി​യി​രു​ന്നു. തു​ട​ര്‍​ച്ച​യാ​യ മ​ഴ​യി​ല്‍ നി​ര്‍​ദി​ഷ്ട ഭൂ​മി​യി​ല്‍ വെ​ള്ളം ക​യ​റി​യ​ത് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പ്ര​തി​ഷേ​ധ​ക്കാ​ര്‍ പ​ദ്ധ​തി​ക്കെ​തി​രെ ശ​ക്ത​മാ​യ നി​ല​പാ​ടു സ്വീ​ക​രി​ച്ച​ത്.
ധ​ര്‍​ണ​യി​ല്‍ വ​ള്ളി​ക്കാ​ഞ്ഞി​രം കൂ​ട്ടാ​യ്മ ക​ണ്‍​വീ​ന​ര്‍ സ്മി​ത സി​ന്‍റോ, ജ​ന​കീ​യസ​മി​തി കൂ​ട്ടാ​യ്മ പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ല്‍ ക​ബീ​ര്‍ തുടങ്ങിയവർ പ്രസംഗിച്ചു.
ഗോ​പാ​ല​കൃ​ഷ്ണ​ന്‍ ത​ച്ചി​ല​ത്ത്, അ​ഗി​ത, പി.​ജി. മോ​ഹ​ന്‍​ലാ​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up